ന്യൂഡെല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഫോളോവേഴ്‌സ് 60 ദശലക്ഷം കടന്നു. സോഷ്യല്‍ മീഡിയകളില്‍ ഏറ്റവും അധികം ആളുകള്‍ ഫോളോവേഴ്‌സ് ഉള്ള നേതാക്കളില്‍ ഒരാളാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഫോളോവേഴ്‌സ് ഉള്ള ഇന്ത്യക്കാരനും നരേന്ദ്ര മോദിയാണ്.
2009 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് മോദി ട്വിറ്റര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്.
2010 ല്‍ ഒരു ലക്ഷം ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ട്വിറ്ററിലെ ഫോളോവേഴ്‌സ് 2011 നവംബര്‍ ആയപ്പോഴേക്കും നാലു ലക്ഷത്തിലെത്തി.
ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ പേര്‍ ട്വിറ്ററില്‍ പിന്‍തുടരുന്ന മൂന്നാമത്തെ രാഷ്ട്രീയ നേതാവാണ് നരേന്ദ്ര മോദി. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ 120 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുമായി ഒന്നാം സ്ഥാനത്തുണ്ട്. അദ്ദേഹത്തിന്റെ പിന്‍ഗാമിയും നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപിനു 84 ദശലക്ഷത്തോളം അനുയായികളുണ്ട്.
അനുയായികളുമായി ബന്ധപ്പെടാനും പ്രസ്താവനകള്‍ നടത്താനുമായി പ്രധാന മന്ത്രി ഈ വേദിയില്‍ സജ്ജീവമാണ്.
ക്ലീന്‍ ഇന്ത്യ പ്രചാരണം, സ്ത്രീ സുരക്ഷ, സാമ്പത്തികമായി ദുര്‍ബല വിഭാഗങ്ങള്‍ക്ക് സബ്‌സിഡി പാചക ഗ്യാസ് നല്‍കുന്ന പദ്ദതികളെ കുറിച്ചും കൊറോണ വ്യാപന സമയത്ത് തന്റെ സന്ദേശങ്ങള്‍ ആളുകളില്‍ എത്തിക്കുന്നതിനും അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വിപുലമായി ഉപയോഗിച്ചിരുന്നു.