കോഴിക്കോട്: അമ്മയെ തല്ലുന്നത് തടഞ്ഞ മകനെ അച്ഛന് തള്ളിയിട്ട് കൊന്നു. കിനലൂര്‍ പൂവമ്പായ് അരയിടത്തുവയല് വേണുവിന്റെ മകന് അലന്(17) ആണ് മരിച്ചത്. പ്ലസ് ടു വിദ്യര്‍ഥിയാണ് അലന്.അച്ഛന് വേണുവിനെ പൊലീസ് കസ്റ്റിയിലെടുത്തു.
ശനിയാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ വേണു ഭാര്യ മിനിയുമായി വഴക്കുണ്ടാക്കുകയായിരുന്നു. ഇതു തടയാന്‍ ശ്രമിച്ച മകനെ വേണു പിടിച്ച് തള്ളിയപ്പോള്‍ അലന്റെ തല കട്ടിളയില്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. സംഭവസ്ഥലത്തു തന്നെ അലൻ മരിച്ചെന്ന് പോലീസ് പറഞ്ഞു.