കൊച്ചി∙ സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. എറണാകുളം തടിക്കക്കടവ് സ്വദേശി കുഞ്ഞിവീരാൻ (67) ആണ് മരിച്ചത്. രക്തസമ്മർദവും കടുത്ത പ്രമേഹവും ഉണ്ടായിരുന്നു.
കൊറോണ ബാധയെത്തുടർന്ന് ഗുരതരാവസ്ഥയിൽ ന്യൂമോണിയ പിടിച്ച് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ രോഗം ബാധിച്ച് കേരളത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി