Home Covid-19 ജീവനക്കാരനു കൊറോണ ബാധ; ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു

ജീവനക്കാരനു കൊറോണ ബാധ; ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു

0

തിരുവനന്തപുരം: ജീവനക്കാരനു കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് ഓഫീസ് അടച്ചത്. ഇതോടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎറഹീം അടക്കം ആറു പേര്‍ ക്വറന്റൈനില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച്ച രാവിലെയാണ് ഓഫീസ് ജീവനക്കാരനു രോഗം സ്ഥിരീകരിച്ചത്.
ജീവനക്കാരനു രോഗം സ്ഥിരീകരിച്ചതിന്റെ ഉറവിടം വ്യക്തമല്ല. ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന അഞ്ചു പേരും നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം മുതല്‍ കൊറോണ മുന്‍കരുതലിന്റെ ഭാഗമായി ഡിവൈഎഫ്ഐ ഓഫീസില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. റഹിം ഉള്‍പ്പെടെയുള്ളവരുടെ കൊറോണ പരിശോധന ഉടന്‍ നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here