Home Covid-19 സംസ്ഥാനത്ത് കൊറോണ ബാധിച്ച് ഒരാള്‍കൂടി മരിച്ചു; മരിച്ചത് കാസര്‍കോട് ഉപ്പള സ്വദേശി

സംസ്ഥാനത്ത് കൊറോണ ബാധിച്ച് ഒരാള്‍കൂടി മരിച്ചു; മരിച്ചത് കാസര്‍കോട് ഉപ്പള സ്വദേശി

0

കണ്ണൂര്‍: സംസ്ഥാനത്ത് കൊറോണ ബാധിച്ച് ഒരാള്‍കൂടി മരിച്ചു. കാസര്‍കോട് ഉപ്പള സ്വദേശി നഫീസ(74)യാണ് മരിച്ചത്. ഇന്നലെ രാത്രി പരിയാരം മെഡിക്കല്‍ കോളേജിലാണ് നഫീസ മരിച്ചത്. ജൂലൈ 11 നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

ഇവര്‍ക്ക് ശ്വാസകോശ രോഗവും പ്രമേഹവും ഉണ്ടായിരുന്നു. നഫീസയുടെ കുടുംബത്തിലെ ഏഴുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

ജില്ലയിലെ ആദ്യത്തെ കൊറോണ മരണമെന്ന് ഡിഎംഒ സൂചിപ്പിച്ചു. കൊറോണ പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും. കൂടുതല്‍ രോഗികളുള്ള ഉപ്പള, ചെങ്കള പഞ്ചായത്തുകളില്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here