Home National യുപിയിൽ യോഗി ആദിത്യനാഥിന്റെ ഓഫീസിന് മുന്നിൽ അമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ചു

യുപിയിൽ യോഗി ആദിത്യനാഥിന്റെ ഓഫീസിന് മുന്നിൽ അമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ചു

0

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിന് മുന്നിൽ അമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5.40 നാണ് സംഭവം. കർശന സുരക്ഷ പ്രദേശമായ ലോക്ഭവനിലെ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെത്തി അമ്മയും മകളും തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.

അമേഠിയിലെ ഭൂമി തർക്കകേസിൽ പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് അമ്മയും മകളും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാൽ ലോക്ഭവന് മുന്നിലെത്തിയ അമ്മയും മകളും ഇക്കാര്യത്തിൽ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെയും സമീപിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ ദൃശ്യമാധ്യമങ്ങളിൽ പ്രചരിച്ചു. അതേസമയം യുവതിയും മകളും ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാരെ സസ്പെന്റ് ചെയ്തു. ഭൂമി തർക്കവുമായി ബന്ധപ്പെട്ട് യുവതി നൽകിയ പരാതി അന്വേഷിച്ചിരുന്ന അമേഠിയിലെ പൊലീസ് ഉദ്യോഗസ്ഥരെയാണ് അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here