Home Politics മധ്യപ്രദേശിൽ ഒരു കോൺഗ്രസ് എംഎൽഎ കൂടി പാർട്ടിവിട്ടു ; ബിജെപിയിൽ ചേർന്നു

മധ്യപ്രദേശിൽ ഒരു കോൺഗ്രസ് എംഎൽഎ കൂടി പാർട്ടിവിട്ടു ; ബിജെപിയിൽ ചേർന്നു

0

ഭോപ്പാൽ: മധ്യപ്രദേശിൽ ഒരു കോൺഗ്രസ് എംഎൽഎ കൂടി പാർട്ടിവിട്ടു. നെപനഗർ മണ്ഡലത്തിലെ എംഎൽഎ സുമിത്ര ദേവി കസ്ദേക്കറാണ് എംഎൽഎ സ്ഥാനം രാജിവച്ച് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ ദിവസം ബദ മൽഹേര മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ പ്രദ്ധ്യമാൻ സിംഗ്‌ ലോധി കോൺഗ്രസ് വിട്ടിരുന്നു. പ്രദ്യുംസിങിനെ കഴിഞ്ഞ ദിവസം ഫുഡ,സിവില്‍ സപ്ലൈ കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കി ശിവ്‌രാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു.

അതേസമയം ആറ് കോൺഗ്രസ് എംഎൽഎമാർ കൂടി കോൺഗ്രസ് വിടുമെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാർച്ചിൽ ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം 22 എംഎൽഎമാർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. ഇതിൽ 14 പേർ സംസ്ഥാന മന്ത്രിമാരുമായി. കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുമെന്നാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here