സംസ്ഥാനത്ത് 593 പേർക്ക് കൊറോണ; 364 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 11659 പേർക്കാണ് ഇതുവരെ വൈറസ്ബാധ സ്ഥിരീകരിച്ചത്. രണ്ട് മരണമാണ് ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇന്ന് 204 പേർ രോഗമുക്തരായി. 364 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 116 പേർക്കും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 90 പേർക്കും രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 173 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 53 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 28 പേര്‍ക്ക് വീതവും, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള 26 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും ആണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ ജൂലൈ 11ന് മരണമടഞ്ഞ അരുള്‍ദാസി (70) ൻ്റെയും ജൂലൈ 16ന് മരണമടഞ്ഞ ബാബുരാജി (60) ൻ്റെയും പരിശോധനഫലവും ഇതില്‍ ഉള്‍പെടുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 36 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 157 പേര്‍ക്കും, കൊല്ലം ജില്ലയിലെ 42 പേര്‍ക്കും, എറണാകുളം ജില്ലയിലെ 34 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 24 പേര്‍ക്കും, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ 22 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയിലെ 17 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 14 പേര്‍ക്കും, വയനാട് ജില്ലയിലെ 11 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 8 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 5 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 4 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 7, എറണാകുളം, ഇടുക്കി ജില്ലകളിലെ 4 വീതം, കോട്ടയം ജില്ലയിലെ 2, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജീവനക്കാരനും ഒരു ഫയര്‍ഫോഴ്‌സ് ജീവനക്കാരനും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 204 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 38 പേരുടെയും (പാലക്കാട് 1), ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 26 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 25 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 18 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 11 പേരുടെയും, എറണാകുളം (പാലക്കാട് 1), കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 9 പേരുടെ വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും (കൊല്ലം 1), കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 6 പേരുടെ വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 4 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 6416 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5201 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,73,932 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,67,091 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6841 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1053 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 18,967 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 5,14,140 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7016 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 92,312 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 87,653 സാമ്പിളുകള്‍ നെഗറ്റീവ് ആയി.