കോട്ടയം: വൈക്കത്ത് അഞ്ച് ദിവസത്തേക്ക് കടകൾ അടച്ചിടാൻ വ്യാപാരികളുടെ തീരുമാനം. കൊറോണ നിരീക്ഷണത്തിൽ ഉള്ളവരുൾപ്പടെ കടകളിൽ എത്തുന്നതിനെ തുടർന്നാണ് നടപടിയെന്ന് വ്യാപാരികൾ പറഞ്ഞു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ നിശ്ചിത സമയത്തേക്ക് തുറക്കും. വൈക്കം ടിവിപുരം പഞ്ചായത്ത് പത്താം വാര്‍ഡ് കണ്ടെയിന്മെന്റ് സോണ്‍ ആക്കി. കോട്ടയം ജില്ലയില്‍ ഇപ്പോള്‍ ഒന്‍പതു പഞ്ചായത്തുകളിലായി 11 കണ്ടെയിന്മെന്റ് സോണുകളാണുള്ളത്.
കോട്ടയത്തെ ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ രണ്ട് പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മത്സ്യമാര്‍ക്കറ്റില്‍ വാഹനങ്ങളിൽ എത്തിക്കുന്ന മത്സ്യബോക്സുകൾ ഇറക്കുന്ന രണ്ട് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ചുമട്ടുതൊഴിലാളിയായ ഏറ്റുമാനൂര്‍ മംഗലം കലുങ്ക് സ്വദേശിയായ 35 കാരനും, ഓണംതുരുത്ത് സ്വദേശിയായ 56 കാരനുമാണ് ഇന്ന് പുലര്‍ച്ചെ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും അകലക്കുന്നത്തെ കൊറോണ സെന്ററിലേക്ക് മാറ്റി. രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മാർക്കറ്റ് അടച്ചു. അതേസമയം ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസ് അടച്ചു. ജീവനക്കാരും പഞ്ചായത്ത് അംഗങ്ങളും നിരീക്ഷണത്തിലാണ്. കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രവും അടച്ചു.