Home State കർക്കിടക വാവുബലിക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി

കർക്കിടക വാവുബലിക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി

0

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ കർക്കിടക വാവുബലിക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. ഇക്കൊല്ലത്തെ കർക്കിടക വാവുബലി ജനങ്ങൾ കൂട്ടം കൂടുന്ന തരത്തിലുള്ള ചടങ്ങായി നടത്താൻ അനുവദിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ചടങ്ങുകൾ വീടുകളിൽ തന്നെ നടത്തണമെന്നാണ് നിർദ്ദേശം.

ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാതരം മത ചടങ്ങുകളും ജൂലായ് 31 വരെ നിര്‍ത്തിവെയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മേധാവിയുടെ നിര്‍ദേശം. പൊതുജനങ്ങളെയും കർക്കിടക വാവുബലി ചടങ്ങുകൾ നടത്തുന്ന സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും മേധാവിമാരെയും ഇക്കാര്യം അറിയിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപി ബെഹ്റ നിർദ്ദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here