Home Covid-19 ഇംഗ്ലണ്ടിൽ കൊറോണ വാക്സിൻ സെപ്റ്റംബറിൽ; വിജയമെന്ന് ശാസ്ത്രജ്ഞര്‍

ഇംഗ്ലണ്ടിൽ കൊറോണ വാക്സിൻ സെപ്റ്റംബറിൽ; വിജയമെന്ന് ശാസ്ത്രജ്ഞര്‍

0

ലണ്ടന്‍: ഓക്‌സ്ഫോഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ കൊറോണ പ്രതിരോധ മരുന്നിന്റെ പരീക്ഷണം പൂർണ വിജയമെന്ന് റിപ്പോർട്ട്. സെപ്റ്റംബറോടെ വാക്‌സിന്‍ പുറത്തിറങ്ങുമെന്ന് വ്യക്തമായി. സിഎച്ച്എഡിഓക്‌സ്1 എന്‍കോവ്-19 എന്നാണ് വാക്‌സിനു പേരിട്ടിരിക്കുന്നത്.

ഇക്കാര്യത്തിൽ ആശാവഹമായ പുരോഗതിയുണ്ടായെന്നും വാക്‌സിന്‍ പരീക്ഷണത്തിനു വിധേയരായവരുടെ രക്ത പരിശോധനയില്‍ കൊറോണ ക്കെതിരായ ആന്റിബോഡികളും വൈറസുകളെ നശിപ്പിക്കുന്ന ടി-സെല്ലുകളും കണ്ടെത്തിയതായി മുതിര്‍ന്ന ശാസ്ത്രജ്ഞരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

വാക്‌സിന്‍ മൂലം രക്തത്തില്‍ രൂപപ്പെടുന്ന ആന്റിബോഡികള്‍ എത്രകാലം നിലനില്‍ക്കുമെന്ന് വ്യക്തമായിട്ടില്ല. ഇവ ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രതിരോധശേഷി നല്‍കുമോയെന്ന് പറയാറായിട്ടില്ല. പ്രമുഖ ഔഷധ കമ്പനിയായ അസ്ട്രസെനക്കയുമായി ചേര്‍ന്ന് മനുഷ്യരില്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്ന് ‘ലാന്‍സെറ്റ്’ മെഡിക്കല്‍ ജേണല്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here