Home National മുത്തശി ബെഡ് ബോക്‌സില്‍ കുടുങ്ങി; സഹായഹസ്തവുമായി പോലീസ് പാഞ്ഞെത്തി

മുത്തശി ബെഡ് ബോക്‌സില്‍ കുടുങ്ങി; സഹായഹസ്തവുമായി പോലീസ് പാഞ്ഞെത്തി

0

ന്യൂഡെൽഹി: ബെഡ് ബോക്‌സിനുള്ളില്‍ അബദ്ധത്തില്‍ കുടുങ്ങി 84 കാരി. വൃദ്ധയെ ഡെൽഹി പോലീസിന്റെ സമയോചിതമായ ഇടപെടൽമൂലം രക്ഷപ്പെടുത്തി. ഡെൽഹിയിലെ കരോള്‍ ബാഘിലെ വീട്ടിലാണ് വൃദ്ധ ബെഡ് ബോക്‌സില്‍ കുടുങ്ങിയത്. വൃദ്ധയുടെ പേരക്കുട്ടിയുടെ ഫോണ്‍ സന്ദേശം ലഭിച്ചയുടന്‍ പൊലീസ് വീട്ടിലെത്തുകയും വൃദ്ധയെ രക്ഷിക്കുകയുമായിരുന്നു. സൗത്ത് ഡെൽഹിയിലെ അളക്‌നന്ദയിലാണ് ഏതാനും മണിക്കൂറുകൊണ്ട് വൈറലായ സംഭവം

വീട്ടില്‍ ഘടിപ്പിച്ച സിസിടിവിയിലൂടെ മുത്തശ്ശിയെ നിരീക്ഷിക്കുന്നതിനിടെയാണ് ഇവര്‍ ബെഡ് ബോക്‌സില്‍ കുടുങ്ങിയതായി പേരക്കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ബോക്‌സ് തുറന്ന വൃദ്ധ ഇതിനുള്ളിലേക്ക് വീണ് ബോക്സ് അടഞ്ഞുപോകുകയായിരുന്നു. പുറത്തുകടക്കാന്‍ യാതൊരു മാർഗവുമില്ലാതായി. ഉടന്‍ തന്നെ നാന്‍സി ഡെൽഹി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ പൊലീസ് ചുറ്റിക ഉപയോഗിച്ച് വീട്ടിലെ ഇരുമ്പ് വാതില്‍ തകര്‍ത്താണ് അകത്ത് കയറിയത്. ഇപ്പോള്‍ വൃദ്ധ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ഡിസിപി സജ്ഞയ് ഭാട്ടിയ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here