​‘കോവാക്​സിൻ’ മനുഷ്യരിൽ പരീക്ഷണം തുടങ്ങി; വിജയകരമെന്ന് റിപ്പോർട്ട്

ന്യൂഡെൽഹി: ഭാരത്​ ബയോടെകി​​ന്റെ കൊറോണ വൈറസിനുള്ള ​‘കോവാക്​സിൻ’ മനുഷ്യരിൽ പരീക്ഷണം തുടങ്ങി. മൂന്നുപേരിൽ നടത്തിയ പരീക്ഷണത്തിൽ പ്രതികരണം അനുകൂലമാണെന്നും പാർശ്വഫലങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടില്ലെന്നും ഹരിയാന ആരോഗ്യ മന്ത്രി അനിൽ വിജ്​ അറിയിച്ചു. പിജിഐ റോത്തക്കിലാണ്​ പരീക്ഷണം നടത്തിയത്​. ഹൈദരാബാദ്​ ആസ്ഥാനമായ ഭാരത്​ ബയോടെക്​ തദ്ദേശീയമായി വികസിപ്പിച്ചതാണ്​ കോവാക്​സിൻ. ആദ്യ ഗവേഷണ ഫലങ്ങൾ വിജയകരമായതിന്റെ അടിസ്​ഥാനത്തിൽ വാക്​സിന്​ ഡ്രഗ്​ കൺട്രോളർ ജനറൽ ഓഫ്​ ഇന്ത്യ അനുമതി നൽകിയിരുന്നു.

ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ വൈറോളജിയും സഹകരിച്ചാണ്​ ഭാരത്​ ബയോടെക്​ കോവാക്​സിൻ വികസിപ്പിച്ചത്​. ‘കോ​വാ​ക്‌​സി’​ന്റെ ക്ലി​നി​ക്ക​ൽ ട്ര​യ​ൽ ചൊ​വ്വാ​ഴ്​​ച ഹൈ​ദ​രാ​ബാ​ദി​ലെ നി​സാം​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ (നിം​സ്) ആ​രം​ഭി​ച്ചിരുന്നു. ക്ലി​നി​ക്ക​ൽ ​ട്ര​യ​ലി​നാ​യി ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചിന്റെ (ഐസിഎംആ​ർ) അ​നു​മ​തി ല​ഭി​ച്ച 12 സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ്​ നിം​സ്.

ഐസിഎം ആ​റി​ന്റെ പു​ണെ ദേ​ശീ​യ വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ രോ​ഗി​ക​ളു​ടെ സാ​മ്പി​ളു​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച കൊറോണയുടെ ജ​നി​ത​ക​ഘ​ട​ക​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്‌ ഭാ​ര​ത് ബ​യോ​ടെ​ക്ക്‌ ‘ബി​ബി​വി152 കോ​വി​ഡ്‌ വാ​ക്‌​സി​ൻ’ വി​ക​സി​പ്പി​ച്ച​ത്‌.