Home Covid-19 കൊറോണ ബാധിച്ച് പുതുച്ചേരിയില്‍ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കൊറോണ ബാധിച്ച് പുതുച്ചേരിയില്‍ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

0

പുതുച്ചേരി : കൊറോണ ബാധിച്ച് പുതുച്ചേരിയില്‍ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മുത്യാല്‍പേട്ട് പാപ്പാമ്മാള്‍ കോവിലിലെ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പുതുച്ചേരി രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

വയറിളക്കം ബാധിച്ച് ചൊവ്വാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. രോഗബാധയുടെ ഉറവിടം വ്യക്തമല്ല.

കുട്ടിയുടെ മാതാപിതാക്കളുടെ സ്രവം കൊറോണ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here