Home Local News തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കൊറോണ നിരീക്ഷണ വാർഡിൽ വീണ്ടും ആത്മഹത്യാശ്രമം

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കൊറോണ നിരീക്ഷണ വാർഡിൽ വീണ്ടും ആത്മഹത്യാശ്രമം

0

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ വീണ്ടും ആത്മഹത്യാശ്രമം. മുമ്പ് രണ്ടു പേർ ആത്മഹത്യ ചെയ്ത കൊറോണ നിരീക്ഷണ വിഭാഗത്തിലാണ് ആത്മഹത്യാ ശ്രമം നടന്നത്. കൊല്ലം സ്വദേശിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമാണ്.

ഒരു മാസം മുമ്പാണ് കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞ രണ്ടു പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യ ചെയ്തത്. മെഡിക്കല്‍ കോളേജിലെ കൊറോണ വാര്‍ഡില്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു രണ്ടു ആത്മഹത്യയും.

കൊറോണ സംശയിച്ച് പ്രവേശിപ്പിച്ച നെടുമങ്ങാട് ഹൗസിങ് ബോര്‍ഡ് കോളനി സ്വദേശി മുരുകേശനും കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആനാട് കുളക്കി തടത്തരിക്കത്ത് വീട്ടില്‍ ഉണ്ണിയുമാണ് മെഡിക്കല്‍ കോളേജില്‍ ജീവനൊടുക്കിയത്. മരുന്ന് നല്‍കാനെത്തിയ നഴ്‌സാണ് ഉണ്ണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ആത്മഹത്യ വിവാദമായതിനെത്തുടർന്ന് ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here