Home Covid-19 നിരീക്ഷണത്തിലിരിക്കേ ഇന്ന് മരിച്ച ഒരാള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

നിരീക്ഷണത്തിലിരിക്കേ ഇന്ന് മരിച്ച ഒരാള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

0

ഇടുക്കി: സംസ്ഥാനത്ത് കൊറോണ നിരീക്ഷണത്തിലിരിക്കേ ഇന്ന് മരിച്ച ഒരാള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇടുക്കി ശാന്തമ്പാറയില്‍ കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പാണ്ഡ്യന്റെ (72) പരിശോധനാ ഫലമാണ് പുറത്തുവന്നത്. നേരത്തെ കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കേ മരിച്ചയാള്‍ക്ക് കൊറോണ കണ്ടെത്തിയിരുന്നു. ഇതോടെ സംസ്ഥാനത്തെ കൊറോണ മരണം 37 ആയി.

തമിഴ്‌നാട്ടില്‍ നിന്നും ജൂണ്‍ 28 നാണ് പാണ്ഡ്യന്‍ നാട്ടിലെത്തിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം നിരീക്ഷണ കാലാവധി കഴിഞ്ഞ പാണ്ഡ്യന് പനിയും ജലദോഷവും അനുഭവപ്പെട്ടു. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പാണ്ഡ്യന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. ഇതിന് പിന്നാലെ പുറത്തുവന്ന പരിശോധനാ ഫലത്തിലാണ് കൊറോണ സ്ഥിരീകരിച്ചത്.

കൊറോണ നിരീക്ഷണത്തിലിരിക്കേ മരിച്ച പാനൂര്‍ കരിയാട് സ്വദേശി സലീഖും (24) കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന പരിശോധനാ ഫലം ഇന്ന് രാവിലെയാണ് പുറത്തുവന്നത്. ഈ മാസം 13 നാണ് സലീഖ് മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here