കോട്ടയം: സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റിന്റെ സഹോദരി ജെസി ഗിഫ്റ്റ് (40) മരിച്ചു. ഇന്ന് വൈകുന്നേരം എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. വൈക്കം സ്വദേശി ജോജോയാണ് ഭര്‍ത്താവ്. സംസ്‌കാരം നാളെ വൈക്കത്ത് നടക്കും.