Home State ഒടുവിൽ ഗതികെട്ട് നടപടി; ശിവശങ്കറിനെതിരേ നടപടിയെടുത്ത് തലയൂരാൻ സർക്കാർ

ഒടുവിൽ ഗതികെട്ട് നടപടി; ശിവശങ്കറിനെതിരേ നടപടിയെടുത്ത് തലയൂരാൻ സർക്കാർ

0

തിരുവനന്തപുരം : ശിവശങ്കറിനെതിരേ നടപടിയെടുത്ത് തലയൂരാൻ സർക്കാർ. സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി അടുപ്പമുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ അച്ചടക്ക നടപടി എടുക്കാന്‍ സാധ്യതയേറി. ശിവശങ്കറിന് ജാഗ്രതക്കുറവുണ്ടായി എന്നും, അദ്ദേഹം സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി റിപ്പോർട്ടിൻ്റെ ചുവടുപിടിച്ചാണ് സർക്കാർ മുഖം രക്ഷിക്കാൻ ഒരുങ്ങുന്നത്. ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറിയെന്നാണ് സൂചന.

ഇന്നു വൈകീട്ടോടെ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവശങ്കറിനെതിരെ ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

ബന്ധങ്ങള്‍ ഉണ്ടാക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോലെ ഉന്നതമായ പദവിയില്‍ ഇരിക്കുന്നയാള്‍ പുലര്‍ത്തേണ്ട ജാഗ്രത ശിവശങ്കറില്‍ നിന്നും ഉണ്ടായില്ലെന്ന് അന്വേഷണസമിതി വിലയിരുത്തി. മാത്രമല്ല സ്വപ്‌നയുടെ നിയമനത്തിലും ശിവശങ്കറിന് പിഴവുണ്ടായതായി സമിതി കണ്ടെത്തി.

സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിനാണ് ശിവശങ്കറിനെതിരെ നടപടിയെടുക്കുക. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തി. ശിവശങ്കറിനെതിരെയുള്ള നടപടി മുഖ്യമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയതായാണ് സൂചന. ശിവശങ്കറിനെതിരെ നടപടി നീട്ടിക്കൊണ്ടുപോകുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നാണ് ഇടതുമുന്നണിയില്‍ ഉയരുന്ന പൊതുവിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here