Home State ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു; പിണറായി ശിവശങ്കറിന്റെ മുന്നില്‍ പൂച്ച; ഗൂഢബന്ധം: കെ മുരളീധരൻ

ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു; പിണറായി ശിവശങ്കറിന്റെ മുന്നില്‍ പൂച്ച; ഗൂഢബന്ധം: കെ മുരളീധരൻ

0

കോഴിക്കോട്: സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധത്തില്‍ കസ്റ്റംസ് ചോദ്യം ചെയ്ത മുന്‍ സെക്രട്ടറി എം ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് കെ മുരളീധരന്‍ എംപി. മറ്റുള്ളവര്‍ക്ക് മുന്നില്‍ പുലിയായ പിണറായി വിജയന്‍ ശിവശങ്കറിന്റെ മുന്നില്‍ പൂച്ചയാണ്. പിണറായി വിജയനും എം ശിവശങ്കറും തമ്മില്‍ ഗൂഢബന്ധമാണ്. ശിവശങ്കറിനെ പുറത്താക്കിയാല്‍ പല കാര്യങ്ങളും പുറത്ത് വരും. അതോടെ മുഖ്യമന്ത്രി രാജിവക്കേണ്ടിവരും. അതുകൊണ്ടാണ് ഇത്രയേറെ ആരോപണങ്ങള്‍ വന്നിട്ടും ശിവശങ്കറിനെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തതെന്നും കെ മുരളീധരന്‍ പറഞ്ഞു.

ബിജെപി മുഖ്യമന്ത്രിയെ സഹായിക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു. ഉദ്യോഗസ്ഥനെതിരെ തെളിവുണ്ടായിട്ടും കേസെടുക്കാന്‍ തയ്യാറാകുന്നില്ല. അത് മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണ്. പ്രത്യുപകാരമെന്ന നിലയില്‍ സിപിഎം ബിജെപിയെ സഹായിക്കും. ഇത്തരമൊരു ധാരണ കേരളത്തില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ദേശീയ നേതൃത്വം ഇത് അറിഞ്ഞിരിക്കാന്‍ സാധ്യതയില്ലെന്നും കെ മുരളീധരന്‍ ആരോപിച്ചു.

മന്ത്രി കെടി ജലീലിനെ വിളിച്ചത് സ്വപ്ന തന്നെയാണ്. ശിവശങ്കറിനെ അറസ്റ്റ് ചെയ്താല്‍ കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പിണറായി പ്രഖ്യാപിക്കും. അതോടെ എല്ലാ അന്വേഷണവും തീരും. കേന്ദ്രസംസ്ഥാന ധാരണ അതാണെന്നും കെ മുരളീധരന്‍ കോഴിക്കോട്ട് ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here