കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപരീക്ഷ ഇന്ന്

തിരുവനന്തപുരം: കൊറോണ വ്യാപനത്തിനിടെ കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപരീക്ഷ ഇന്ന്. 1,10,200 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാവിലെ 10 മുതലുള്ള ഫിസിക്‌സ്, കെമിസ്ട്രി പരീക്ഷയ്ക്കായി 9ന് എത്തണം. ഉച്ചയ്ക്കു 2.30 മുതലുള്ള കണക്ക് പരീക്ഷയ്ക്ക് അര മണിക്കൂര്‍ മുമ്പെങ്കിലും എത്തണമെന്നാണ് നിർദ്ദേശം. വിദ്യാര്‍ഥികള്‍ കൊണ്ടുവരുന്ന ഉച്ചഭക്ഷണം കഴിക്കാന്‍ പരീക്ഷാകേന്ദ്രത്തില്‍ സൗകര്യമുണ്ടാകും. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് വരുന്നവര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും പ്രത്യേക മുറികളിലാവും പരീക്ഷ. രാവിലെ ഫിസിക്‌സ്, കെമിസ്ട്രി, ഉച്ചക്ക് കണക്ക് ഇങ്ങനെയാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.