Home World പലതവണ മാറ്റി; ഒടുവിൽ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്‌സ് വിവാഹിതയായി

പലതവണ മാറ്റി; ഒടുവിൽ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്‌സ് വിവാഹിതയായി

0

കോപ്പന്‍ഹേഗന്‍: ഒടുവിൽ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്‌സ് വിവാഹിതയായി. മൂന്നു തവണ മാറ്റിവച്ച വിവാഹമാണ് ഏറെ ആഡംബരങ്ങളില്ലാതെ ബുധനാഴ്ച നടന്നത്. 42 കാരിയായ ഫ്രഡറിക്‌സന്‍ ചലചിത്ര സംവിധായകനും ഫോട്ടോഗ്രഫറുമായ ബോതെങ്ബര്‍ഗിനെയാണ് (50) വിവാഹം ചെയ്തത്. മോഅന്‍ ദ്വീപിലെ പള്ളിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

ഫെയ്‌സ്ബുക്കില്‍ തന്റെ വിവാഹ ചിത്രങ്ങള്‍ ഫ്രഡറിക്‌സന്‍ പങ്കു വച്ചു. മുന്‍ പ്രധാനമന്ത്രി പോള്‍ നൈറപ്പ് റകസ്മുസൈന്‍ ഉള്‍പ്പെടെ 90 ഓളം പേര്‍ മാത്രം അടങ്ങിയ ചെറിയ വിവാഹമായിരുന്നു. 2019 ജൂണ്‍ 27 നാണ് ഫ്രഡറിക്‌സന്‍ ഡെന്‍മാര്‍ക്കിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഈ പദവി വഹിക്കുന്ന രണ്ടാമത്തെ വനിതയാണ് ഫ്രഡറിക്‌സന്‍.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആദ്യം നീട്ടി വച്ച വിവാഹം പിന്നീട് യൂറോപ്യന്‍ യൂണിയന്‍ സമ്മേളനത്തിന്റെ ഭാഗമായും മാറ്റി വച്ചു. കൊറോണ മഹാമാരി പടര്‍ന്നതുൾപ്പെടയുള്ള കാരണങ്ങളാലാണ് മൂന്നു തവണ പല തിയതികളിലായി പ്രധാനമന്ത്രിയുടെ വിവാഹം മാറ്റി വച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here