Home Local News തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കൊറോണ വാര്‍ഡില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കൊറോണ വാര്‍ഡില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു

0

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ കൊറോണ വാര്‍ഡില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു. നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ആത്മഹത്യയ്ക്കു ശ്രമിച്ച കൊല്ലം സ്വദേശിയാണ് മരിച്ചത്. ആത്മഹത്യയ്ക്കു ശ്രമിച്ചതിനെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയിൽ കഴിഞ്ഞയാളാണ് മരിച്ചത്. ഒരു മാസത്തിനിടെ ആശുപത്രിയിലെ മൂന്നാമത്തെ ആത്മഹത്യയാണിത്.

ഒരു മാസം മുന്‍പ് കൊറോണ ബന്ധപ്പെട്ട് രണ്ടു പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യ ചെയ്തത് വിവാദമായിരുന്നു. മെഡിക്കല്‍ കോളേജിലെ കൊറോണ വാര്‍ഡില്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു രണ്ടു ആത്മഹത്യയും.

കൊറോണ സംശയിച്ച് പ്രവേശിപ്പിച്ച നെടുമങ്ങാട് ഹൗസിങ് ബോര്‍ഡ് കോളനി സ്വദേശി മുരുകേശനും കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആനാട് കുളക്കി തടത്തരിക്കത്ത് വീട്ടില്‍ ഉണ്ണിയുമാണ് മെഡിക്കല്‍ കോളേജില്‍ ജീവനൊടുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here