Home Covid-19 കൊറോണ വാക്സിൻ ; അമേരിക്കൻ കമ്പനിയുടെ ശ്രമം 90 ശതമാനം വിജയമെന്ന് റിപ്പോർട്ട്

കൊറോണ വാക്സിൻ ; അമേരിക്കൻ കമ്പനിയുടെ ശ്രമം 90 ശതമാനം വിജയമെന്ന് റിപ്പോർട്ട്

0

വാഷിം​ഗ്ടൺ: കൊറോണ വൈറസിനെതിരായ വാക്‌സിൻ ഉത്പാദിപ്പിക്കാനുള്ള അമേരിക്കൻ കമ്പനിയുടെ നീക്കത്തിൽ വലിയ മുന്നേറ്റം. ഈ വർഷം തന്നെ വാക്‌സിൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൊഡേണ കമ്പനി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തുമായി ചേർന്ന് നടത്തിയ വാക്‌സിൻ വികസിപ്പിക്കാനുള്ള ശ്രമം തൊണ്ണൂറ് ശതമാനവും വിജയമാണെന്നാണ് സൂചന. എന്നാൽ മനുഷ്യരിലുള്ള പരീക്ഷണം ഏതാനും ആഴ്ചകൾ കൂടി തുടർന്ന ശേഷമേ മരുന്നിന് സർക്കാർ അംഗീകാരം നൽകുകയുള്ളൂ.

ചെറിയ പാർശ്വഫലങ്ങൾ കാണുന്നു എന്നതാണ് ഒന്നാംഘട്ട പരീക്ഷണം നേരിടുന്ന വെല്ലുവിളി. ക്ഷീണം, വിറയൽ, തലവേദന, പേശിവേദന തുടങ്ങിയവയാണ് പൊതുവായ പാർശ്വഫലങ്ങളെന്ന് ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിലെ ലേഖനത്തിൽ പറയുന്നു. അവസാനഘട്ട പരീക്ഷണം ഈ മാസം അവസാനം തുടങ്ങാനാണ് ശാസ്ത്രജ്ഞർ ലക്ഷ്യമിടുന്നത്. വിജയകരമാണെങ്കിൽ ഈ വർഷം 50 കോടി വാക്സിൻ ഉത്പാദിപ്പിക്കാനാണ് മോഡേണ കമ്പനി ലക്ഷ്യമിടുന്നത്. 2021 ഓടെ ഇത് ഇരട്ടിയാക്കും.

രോഗപ്രതിരോധശേഷി കൂട്ടുന്നതാണ് വാക്‌സിൻ. പതിനെട്ടിനും 55നും ഇടയിൽ പ്രായമുള്ള 45 പേരിലാണ് ആദ്യഘട്ടം വാക്‌സിൻ പരീക്ഷിച്ചത്. വാക്‌സിൻ ഉപയോഗിച്ചവരിൽ കൊറോണയെ പ്രതിരോധിക്കുന്ന ആന്റിബോഡിയുടെ ഉത്പാദനം ഇരട്ടിയായി. എന്നാൽ കൂടുതൽ ആളുകളിൽ പരീക്ഷണം നടത്തിയാലേ വാക്‌സിൻ പൂർണ വിജയമെന്ന് പറയാനാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here