Home Local News എറണാകുളത്ത് സമ്പര്‍ക്ക വ്യാപനത്തിൻ്റെ ഭീതി; ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊറോണ

എറണാകുളത്ത് സമ്പര്‍ക്ക വ്യാപനത്തിൻ്റെ ഭീതി; ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊറോണ

0

കൊച്ചി : എറണാകുളം ജില്ലയിൽ സമ്പര്‍ക്കവ്യാപനത്തിൻ്റെ സൂചനകൾ നൽകി കൊറോണ. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. സൈക്യാട്രി വിഭാഗത്തിലെ ഡോക്ടര്‍ക്കാണ് വൈറസ് ബാധ. കോട്ടയം സ്വദേശിയാണ് ഇദ്ദേഹം. ആരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല.

ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ, ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കും. ആശുപത്രി ജീവനക്കാര്‍ അടക്കം ഡോക്ടറുമായി സമ്പര്‍ക്കത്തിലുള്ളവര്‍ ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലിരുന്ന ചെല്ലാനം സ്വദേശിനിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെ രണ്ട് വാര്‍ഡുകൾ അടച്ചിരുന്നു. ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം 72 ജീവനക്കാരെ നിരീക്ഷണത്തില്‍ ആക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here