Home Covid-19 തുകലശേരി മഠത്തിലെ രണ്ട് കന്യാസ്ത്രീകള്‍ക്ക് കൊറോണ ; മഠം അടച്ചു

തുകലശേരി മഠത്തിലെ രണ്ട് കന്യാസ്ത്രീകള്‍ക്ക് കൊറോണ ; മഠം അടച്ചു

0

പത്തനംതിട്ട: തിരുവല്ല തുകലശേരി മഠത്തിലെ രണ്ട് കന്യാസ്ത്രീകള്‍ക്ക് കൊറോണ. ഇവർ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണ്. 35 അംഗങ്ങളുളള കന്യാസ്ത്രീ മഠം അടച്ചു.

കഴിഞ്ഞ ദിവസമാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ടാമത്തെ കന്യാസ്ത്രീക്കും രോഗം കണ്ടെത്തിയത്. ഒരാള്‍ മെഡിക്കല്‍ കോളജിലെ സൈക്യാട്രി വാര്‍ഡിലാണ് ജോലി ചെയ്യുന്നത്. രണ്ടാമത്തെ കന്യാസ്ത്രീ കമ്മ്യൂണിറ്റി വാര്‍ഡിലാണ് സേവനം ചെയ്യുന്നത്. ഇരുവരുടെയും സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 52 പേരാണ് ഇതില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നത് എന്നതിനെ കുറിച്ച് വ്യക്തതയില്ല. ഇക്കാര്യം പരിശോധിച്ച് വരികയാണ്.

കന്യാസ്ത്രീകള്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ 35 പേരെ ക്വാറന്റൈനിലാക്കി മഠം അടച്ചു. നഗരസഭയിലെ ഏതാനും വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here