Home Local News ചികിത്സയിലിരിക്കെ മരിച്ച ചുനക്കര സ്വദേശിയായ കാൻസർ രോഗിക്ക് കൊറോണ സ്ഥിരീകരിച്ചു

ചികിത്സയിലിരിക്കെ മരിച്ച ചുനക്കര സ്വദേശിയായ കാൻസർ രോഗിക്ക് കൊറോണ സ്ഥിരീകരിച്ചു

0

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ച ചുനക്കര സ്വദേശി നസീറിന്‍റെ കൊറോണ പരിശോധന ഫലം പോസിറ്റീവായതോടെയാണിത്. അർബുദ രോഗിയായ നസീർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. ഇതിന് ശേഷം ആലപ്പുഴ മെഡിക്കൽ കോളേജിലും ചികിത്സക്കായി എത്തിയിരുന്നു.

ഞായറാഴ്ച രാവിലെയാണ് നസീർ മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ ബാധയും ഉണ്ടായിരുന്നതായി കണ്ടെത്തിയത്. ജൂലൈ ആദ്യമാണ് നസീർ സൗദിയിൽ നിന്ന് തിരിച്ചെത്തിയത്.

ഫലം പുറത്ത് വന്ന സാഹചര്യത്തിൽ ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാരോടടക്കം നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശവാസികളോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശം നൽകി. ഇദ്ദേഹത്തിന് എവിടെ നിന്നാണ് കൊറോണ പകർന്നെന്നതിൽ വ്യക്തത വന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here