Home Covid-19 സംസ്ഥാനത്ത് ഇന്ന് രണ്ടാമതൊരു കൊറോണ മരണം കൂടി ; മരിച്ചത് കണ്ണൂർ സ്വദേശിനി

സംസ്ഥാനത്ത് ഇന്ന് രണ്ടാമതൊരു കൊറോണ മരണം കൂടി ; മരിച്ചത് കണ്ണൂർ സ്വദേശിനി

0

കണ്ണൂർ: സംസ്ഥാനത്ത് ഇന്ന് രണ്ടാമതൊരു കൊറോണ മരണം കൂടി സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിനി ആയിഷ ഹജ്ജുമ്മയാണ് ( 63) കൊറോണ ബാധിച്ച് മരിച്ചത്.

പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആയിഷയുടെ മരണം. ഏറെക്കാലമായി അർബുദത്തിന് ചികിത്സയിലായിരുന്നു.

കൊറോണ ബാധിച്ച് കോട്ടയം പാറത്തോട് സ്വദേശി അബ്ദുൾ സലാം (71) മരിച്ചിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അബ്ദുൾ സലാമിന് വൃക്ക രോഗവും പ്രമേഹവുമുണ്ടായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ മരണം.

LEAVE A REPLY

Please enter your comment!
Please enter your name here