Home National അടിസ്ഥാന സൗകര്യം ആവശ്യപ്പെട്ടതിന് പിരിച്ചുവിടൽ; ഡെൽഹി മജീദിയ ആശുപത്രിയിൽ നഴ്സുമാരുടെ പ്രതിഷേധം

അടിസ്ഥാന സൗകര്യം ആവശ്യപ്പെട്ടതിന് പിരിച്ചുവിടൽ; ഡെൽഹി മജീദിയ ആശുപത്രിയിൽ നഴ്സുമാരുടെ പ്രതിഷേധം

0

ന്യൂഡെൽഹി: ഡെൽഹി മജീദിയ ആശുപത്രിയിൽ നഴ്സുമാരുടെ പ്രതിഷേധം ശക്തമാകുന്നു. സമരം ചെയ്ത മലയാളികൾ ഉൾപ്പെടെയുള്ള നഴ്സുമാരെ പിരിച്ചുവിട്ടതിനെതിരെയാണ് നഴ്സുമാരുടെ പ്രതിഷേധം. കൊറോണ ഡ്യൂട്ടിയിലുള്ള നഴ്സുമാർക്ക് അടിസ്ഥാനസൗകര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത 84 നഴ്സുമാരെയാണ് മാനേജ്മെന്റ് പിരിച്ചുവിട്ടത്. മലയാളികൾ ഉൾപ്പടെയുള്ളവരെയാണ് പിരിച്ചുവിട്ടത്. ഇതിനെതിരെയാണ് നഴ്സുമാർ പ്രതിഷേധിക്കുന്നത്.

രാജ്യത്ത് കൊറോണ രോ​ഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ് ഡെൽഹി. 41,820 കൊറോണ കേസുകളാണ് ഇതുവരെ ഇവിടെ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 9 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 24 മണിക്കൂറിനിടെ 28,701 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 8,78,254 ആയി. നിലവിലെ നില തുടർന്നാൽ നാളെയോടെ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 9 ലക്ഷം കടക്കും. 500 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ മരണം 23,174 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here