Home Local News തിരുവനന്തപുരത്ത് വീണ്ടും സ്വർണ വേട്ട; മൂന്നു തമിഴ്നാട് സ്വദേശികൾ പിടിയിൽ

തിരുവനന്തപുരത്ത് വീണ്ടും സ്വർണ വേട്ട; മൂന്നു തമിഴ്നാട് സ്വദേശികൾ പിടിയിൽ

0

തിരുവനന്തപുരം : നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയ കേസിൽ എൻഐഎ അന്വേഷണം മുന്നോട്ട് പോകുന്നതിനിടെ
തിരുവനന്തപുരത്ത് വീണ്ടും സ്വർണ വേട്ട. ദുബായിയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മൂന്നു തമിഴ്നാട് സ്വദേശികളിൽ നിന്നാണ് സ്വർണം പിടി കൂടിയത്.

കുഴമ്പ് രൂപത്തിലുള്ള ഏകദേശം 1,45 കോടി രൂപയുടെ സ്വർണമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. അടി വസ്ത്രത്തിലും അരപ്പട്ടയിലും ആയി ആണ് സ്വർണം കണ്ടെത്തിയത്. സ്വർണക്കടത്ത് കേസുകൾ നില നിൽക്കുന്ന സാഹചര്യത്തിൽ ഇവരുടെ ഉന്നത ബന്ധങ്ങൾ അന്വേഷിക്കാൻ തുടങ്ങിയിട്ടുണ്ട്.

അതേ സമയം നയതന്ത്ര ചാനൽ വഴി 30 കിലോ സ്വർണം കടത്തിയ കേസ് ദേശീയതലത്തിൽ തന്നെ വലിയ ചർച്ച ആയിരിക്കുന്ന സമയത്ത് തന്നെയാണ് വീണ്ടും സ്വർണം പിടികൂടിയത്. കേസിലെ മുഖ്യപ്രതികളായ പി.എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here