Home Local News നടക്കാനിറങ്ങിയവർക്കിടയിലേക്ക് കാർ പാഞ്ഞു കയറി; നടൻ ഡ്രാക്കുള സുധീറിൻ്റെ ഭാര്യയ്ക്ക് പരിക്ക്

നടക്കാനിറങ്ങിയവർക്കിടയിലേക്ക് കാർ പാഞ്ഞു കയറി; നടൻ ഡ്രാക്കുള സുധീറിൻ്റെ ഭാര്യയ്ക്ക് പരിക്ക്

0

കൊച്ചി: കലൂർ ജവഹർലാൽ നെഹ്രു സ്‌റ്റേഡിയത്തിൽ നടക്കാനിറങ്ങിയവർക്കിടയിലേക്ക് കാർ പാഞ്ഞു കയറി. നടൻ ഡ്രാക്കുള സുധീർ, ഭാര്യ പ്രിയ സുധീർ, സംവിധായകൻ പോളി വടക്കൻ എന്നിവരെയാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചത്.

പ്രിയക്ക് സാരമായി പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇന്ന് രാവിലെയാണ് സംഭവം. K L- 33 C – 2405 എന്ന വാഗനെർ കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. പാലാരിവട്ടം പോലീസിൽ പരാതി നൽകി.
ഇടിച്ചിട്ട്നിർത്താതെ പോയ കാർ തടഞ്ഞിട്ടു. ഡ്രൈവിങ് പഠിക്കുകയാണെന്നായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കാറിന്റെ അഡ്രസ്സിൽ രണ്ടു ഡിവിഷൻ കൊടുത്തിരിക്കുന്നത് ഒന്ന് വില്ലിംഗ്ടൺ ഐലന്റും , രണ്ടാമത്തേത് ചളിക്കവട്ടവും , പിൻകോഡ് പുണിത്തുറയുമാണ്. ഇതിൽ കോണ്ടാക്ട് നമ്പർ ഇല്ലാത്തതു കൊണ്ട് ആളെ കണ്ടു പിടിക്കാനും ബുദ്ധിമുട്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here