കോട്ടയം: സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. കോട്ടയം പാറത്തോട് സ്വദേശി അബ്ദുൾ സലാം ( 71) ആണ് മരിച്ചത്. കൊറോണ ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അബ്ദുൾ സലാമിന് വൃക്ക രോഗവും പ്രമേഹവുമുണ്ടായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്. കൊറോണ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും ഇദ്ദേഹത്തിന്റെ സംസ്കാരം നടക്കുക