Home Covid-19 കൊറോണ വാക്സിൻ വികസിപ്പിച്ച് റഷ്യൻ സർവകലാശാല; മനുഷ്യരിൽ പരീക്ഷിച്ചു; വിജയമെന്ന് അവകാശവാദം

കൊറോണ വാക്സിൻ വികസിപ്പിച്ച് റഷ്യൻ സർവകലാശാല; മനുഷ്യരിൽ പരീക്ഷിച്ചു; വിജയമെന്ന് അവകാശവാദം

0

മോസ്കോ: ലോകംകാത്തിരുന്ന വാർത്തയുമായി റഷ്യയിലെ സെചനോവ് സർവകലാശാല. കൊറോണ വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായാണ് റഷ്യയിലെ സെചനോവ് സർവകലാശാല രംഗത്തെത്തിയത്. വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു എന്നും പരീക്ഷണം വിജയകരമായിരുന്നു എന്നും മുഖ്യ ഗവേഷക എലെന സ്മോലിയാർചക് പറഞ്ഞു.
റഷ്യൻ ന്യൂസ് ഏജൻസിയായ ടാസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സർവകലാശാലയിലെ വളണ്ടിയർമാരിലാണ് കൊറോണ വാക്സിൻ പരീക്ഷണം നടത്തിയത്.

ഗവേഷണം അവസാനിച്ചവെന്നും വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞുവെന്നും സെചനോവ് സർവകലാശാല വിശദമാക്കുന്നു . ജൂലായ് 15നും 20നും വളണ്ടിയർമാരെ ഡിസ്ചാർജ് ചെയ്യും. ഡിസ്ചാർജ് ആയതിനു ശേഷവും അവർ നിരീക്ഷണത്തിലായിരിക്കുമെന്നും സർവകലാശാല അധിക്യതർ വ്യക്തമാക്കുന്നു.

ജൂൺ 18നാണ് വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 18 വളണ്ടിയർമാരിലും ജൂൺ 23നു നടന്ന രണ്ടാം ഘട്ടത്തിൽ 20 വളണ്ടിയർമാരിലും വാക്സിൻ പരീക്ഷിച്ചു. എന്തായാലും വാക്സിന്‌ പരീക്ഷണം വിജയകരമായി പൂർത്തിയായാൽ ചരിത്ര ഏടുകളിലായിരിക്കും രേഖപ്പെടുത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here