Home Covid-19 മഹാരാഷ്ട്ര രാജ്ഭവനിലെ 18 ജീവനക്കാർക്ക് കൊറോണ ; ഗവർണർ ഭഗത് സിംഗ് കോഷിയാരി നിരീക്ഷണത്തിൽ പോയി

മഹാരാഷ്ട്ര രാജ്ഭവനിലെ 18 ജീവനക്കാർക്ക് കൊറോണ ; ഗവർണർ ഭഗത് സിംഗ് കോഷിയാരി നിരീക്ഷണത്തിൽ പോയി

0

മുംബൈ: മഹാരാഷ്ട്ര രാജ്ഭവനിലെ 18 ജീവനക്കാർക്ക് കൊറോണ. ഇതോടെ ഗവർണർ ഭഗത് സിംഗ് കോഷിയാരി സ്വയം നിരീക്ഷണത്തിൽ പോയി. ഇദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്ഭവനിലെ നൂറോളം ജീവനക്കാരിൽ രോഗ പരിശോധന നടത്തിയിരുന്നു.

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇരുവരെയും നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിലവിൽ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ ഉള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.
സംസ്ഥാനത്തിലേ കൊറോണ രോഗികളുടെ എണ്ണം 2,46,600 ആയി. ജൂലൈ 13 മുതൽ പൂനെ ജില്ലയിൽ 10 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here