Home National ഹരിയാനയിൽ ബിരുദപഠനം പൂർത്തിയാക്കുന്ന എല്ലാ പെൺകുട്ടികൾക്കും പാസ്‌പോർട്ട് ലഭ്യമാക്കും

ഹരിയാനയിൽ ബിരുദപഠനം പൂർത്തിയാക്കുന്ന എല്ലാ പെൺകുട്ടികൾക്കും പാസ്‌പോർട്ട് ലഭ്യമാക്കും

0

ന്യൂഡെൽഹി: ബിരുദപഠനം പൂർത്തിയാക്കുന്ന എല്ലാ പെൺകുട്ടികൾക്കും പാസ്‌പോർട്ട് ലഭ്യമാക്കുന്ന പദ്ധതിയുമായി ഹരിയാന സർക്കാർ. ഇതിനായുള്ള നടപടികൾ കോളജുകളിൽ തന്നെ പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ വ്യക്തമാക്കി. പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് പാസ്‌പോർട്ട് വിതരണം ബിരുദം പൂർത്തീകരിക്കുന്നതിനൊപ്പം നൽകുന്നത്.

സ്‌കൂൾ, കോളജ്, ഐഐടി തുടങ്ങിയ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 18 നും 25 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ലേണിംഗ് ലൈസൻസ് അനുവദിക്കുന്നതിനും ഹെൽമറ്റുകൾ വിതരണം ചെയ്യുന്നതിനുമായി സംഘടിപ്പിച്ച ‘ഹർ സിർ ഹെൽമറ്റ്’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പരിപാടിയുടെ ഭാഗമായി അഞ്ച് പേർക്ക് ഹെൽമറ്റ് വിതരണം ചെയ്തു.

വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിൽ നിന്ന് തന്നെ ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള അവബോധം നൽകണം. ഇതിനു പുറമേ, ലൈസൻസ് അവിടെ നിന്ന് മാത്രം ലഭ്യമാക്കണമെന്നും ഖട്ടർ ആവശ്യപ്പെട്ടു. രാജ്യത്ത് 1300 ഓളം അപകടങ്ങളാണ് നടക്കുന്നത്. അതേസമയം, ഹെൽമെറ്റ് വിതരണം രാഷ്ട്രീയ ലാഭം മാത്രം മുന്നിൽ കണ്ടുകൊണ്ടല്ലെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here