Home Covid-19 നടൻ അനുപം ഖേറിന്റെ കുടുംബാംഗങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചു

നടൻ അനുപം ഖേറിന്റെ കുടുംബാംഗങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചു

0

മുംബൈ: വൈറസ് വ്യാപനം സിനിമാതാരങ്ങളുടെ കുടുംബാംഗങ്ങൾക്കും കൂട്ടത്തോടെ രോഗബാധ. നടൻ അനുപം ഖേറിന്റെ കുടുംബാംഗങ്ങൾക്കാണ് ഒടുവിൽ കൊറോണ സ്ഥിരീകരിച്ചത്. താരത്തിന്റെ അമ്മ ദുലാരി, സഹോദരൻ രാജു, സഹോദര പത്‌നി റിമ, റിമയുടെ മകൾ വൃന്ദ എന്നിവർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഹിന്ദി സിനിമാലോകത്തുനിന്നുള്ള ഈ വാർത്ത. അനുപം ഖേറിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. നിലവിൽ കുടുംബാംഗങ്ങൾക്ക് ചെറിയ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇവരെ കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം നടി രേഖയുടെ സുരക്ഷാ ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചതിനെത്തുടർന്ന് മുംബൈ ബാന്ദ്രയിലുള്ള അവരുടെ ബംഗ്ലാവ് ബിഎംസി സീൽ ചെയ്തിരുന്നു. സീ പ്രിങ്സ് എന്ന ബംഗ്ലാവും പരിസരവും കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചു. സംവിധായകന്‍ കരൺ ജോഹർ, നടി ജാൻവി കപൂർ എന്നിവരുടെ സഹായികൾക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. അതിനിടെ നടിയും എംപിയുമായ ഹേമമാലിനിക്ക് കൊറോണ ബാധിച്ചതായുള്ള റിപ്പോർട്ടുകൾക്ക് മറുപടിയുമായി അവർതന്നെ രംഗത്തെത്തി.

താൻ പൂർണ ആരോഗ്യവതിയാണെന്നും കൊറോണ ബാധിച്ചിട്ടില്ലെന്നും ലൈവ് ട്വിറ്റർ വിഡിയോയിൽ ഹേമമാലിനി വ്യക്തമാക്കി. തന്നെ രോഗിയാക്കിയുള്ള വാർത്ത തെറ്റാണെന്നും തന്നോടുള്ള ആരാധകരുടെ കരുതലിൽ നന്ദിയുണ്ടെന്നും അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here