Home Covid-19 അമിതാഭ് ബച്ചന് പിന്നാലെ മകന്‍ അഭിഷേക് ബച്ചനും കൊറോണ

അമിതാഭ് ബച്ചന് പിന്നാലെ മകന്‍ അഭിഷേക് ബച്ചനും കൊറോണ

0

മുംബൈ: ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ മകന്‍ അഭിഷേക് ബച്ചനും കൊറോണ ബാധ. തനിക്കും കൊറോണ സ്ഥിരീകരിച്ചതായി അഭിഷേക് ഇന്നലെ രാത്രി ആണ് അറിയിച്ചത്.

കൊറോണ സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെയാണ് ബിഗ് ബി പങ്കുവെച്ചത്. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് ഇരുവരും ചികിത്സയിലുള്ളത്. ചെറിയ രോഗ ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ആരും ഭയപ്പെടേണ്ടെന്നും അഭിഷേക് ട്വിറ്ററില്‍ കുറിച്ചു.

മറ്റ് കുടുംബാംഗങ്ങളേയും കൊറോണ ടെസ്റ്റിന് വിധേയമാക്കുമെന്നും, താനുമായി ഇടപഴകിയവര്‍ കൊറോണ ടെസ്റ്റിന് വിധേയമാവണം എന്നും അഭിതാഭ് ബച്ചന്‍ ആവശ്യപ്പെട്ടു. അതിനിടെ മുംബൈയിൽ രോഗ ബാധ ശക്തമായി തുടരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേ സമയം അമിതാഭ് ബച്ചൻ്റെ ആരോഗ്യനില ത്യപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജയാ ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ എന്നിവരുൾപ്പെടെയുള്ള ബച്ചൻ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ കൊറോണ പരിശോധനാ ഫലങ്ങൾ ഇന്ന് പുറത്തുവരുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. 

അച്ഛനും മകനും വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് ടോപ്പെ പ്രത്യാശ പ്രകടിപ്പിച്ചു. അമിതാഭ് ബച്ചൻ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ ആശംസിച്ചു. “പ്രിയ അമിതാഭ് ജി, നിങ്ങൾ വേഗത്തിൽ സുഖംപ്രാപിക്കാൻ ഞാൻ മുഴുവൻ രാജ്യത്തോടും ഒപ്പം ചേരുന്നു! “അദ്ദേഹം ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here