Home National ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യയും വീട്ടിൽ ക്വാറന്റീനിൽ കഴിയുമെന്ന് അഭിഷേക് ബച്ചൻ

ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യയും വീട്ടിൽ ക്വാറന്റീനിൽ കഴിയുമെന്ന് അഭിഷേക് ബച്ചൻ

0

മുംബൈ: ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യയും വീട്ടിൽ ക്വാറന്റീനിൽ കഴിയുമെന്ന് അഭിഷേക് ബച്ചൻ. ട്വിറ്ററിലൂടെയാണ് അഭിഷേക് ഇക്കാര്യം അറിയിച്ചത്. ഐശ്വര്യക്കും മകൾക്കും കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അഭിഷേകിന്റെ ട്വീറ്റ്. തന്റെ അമ്മ ഉൾപ്പെടെ കുടുംബത്തിലെ മറ്റുള്ളവരുടെ ഫലം നെഗറ്റീവാണെന്നും എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി അറിയിക്കുന്നുവെന്നും അഭിഷേക് ട്വിറ്ററിൽ കുറിച്ചു.

അമിതാഭ് ബച്ചനും അഭിഷേകിനും രോ​ഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഐശ്വര്യയുടെയും ആരാധ്യയുടെയും പരിശോധനാഫലം പോസറ്റീവ് ആയത്. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ ഇരുവരുടെയും ആരോ​ഗ്യനിലയിലെ പുരോ​ഗതി വിലയിരുത്തുമെന്നും ആവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കുമെന്നും അഭിഷേക് ട്വീറ്റ് ചെയ്തു.

കോൻ ബനേഗാ കരോട്പതി അടക്കം തൻ്റെ ചില ടെലിവിഷൻ ഷോയുടെ പ്രചാരണ വീഡിയോകൾ കഴിഞ്ഞ ദിവസങ്ങളിൽ ബച്ചൻ ഷൂട്ട് ചെയ്തിരുന്നു. ചാനൽ സംഘാംഗങ്ങൾ വീട്ടിലെത്തിയായിരുന്നു ഷൂട്ടിംഗ്. ഇവരിൽ നിന്നാവാം രോഗബാധയുണ്ടായതെന്നാണ് സൂചന. ജുഹുവിലെ വീട്ടിൽ നിന്ന് അടുത്തുള്ള നാനാവതി ആശുപത്രിയിലാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഇപ്പോൾ ഉള്ളത്. ബച്ചനും മകനും കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ കുടുംബാംഗങ്ങളും ജീവനക്കാരും പരിശോധനയ്ക്ക് വിധേയരായിരുന്നു. മാർച്ച് 25 മുതൽ ജുഹുവിലെ വീട്ടിൽ തന്നെയായിരുന്നു അമിതാഭ് ബച്ചൻ.

LEAVE A REPLY

Please enter your comment!
Please enter your name here