ഉത്തർ പ്രദേശിൽ രണ്ട് മന്ത്രിമാർക്കും, കർണാടകയിൽ ടൂറിസം മന്ത്രിക്കും കൊറോണ

ന്യൂഡെൽഹി: ഉത്തർ പ്രദേശിൽ രണ്ട് മന്ത്രിമാർക്കും കർണാടകയിൽ ടൂറിസം മന്ത്രിക്കും കൊറോണ സ്ഥിരീകരിച്ചു. ഉത്തർ പ്രദേശിൽ മുൻ ക്രിക്കറ്റ് താരവും ക്യാബിനറ്റ് മന്ത്രിയുമായ ചേതൻ ചൗഹാൻ, ഉപേന്ദ്ര തിവാരി എന്നിവർക്കാണ് രോഗം സ്ഥീരീകരിച്ചത്. കർണാടകയിൽ ടൂറിസം മന്ത്രി സിടി രവിയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കർണാടകയിൽ രോഗം സ്ഥിരീകരിക്കുന്ന ആദ്യ മന്ത്രിയാണ് സിടി രവി.

രോഗം സ്ഥിരീകരിച്ച വിവരം കർണാടക മന്ത്രി തന്നെയാണ് വ്യക്തമാക്കിയത്. ഒരാഴ്ച്ചയ്ക്കിടയിൽ ഞാൻ രണ്ട് തവണ കൊറോൺ പരിശോധനയ്ക്ക് വിധേയനായതായും ആദ്യത്തേത് നെഗറ്റീവും രണ്ടാമത്തേത് പോസിറ്റീവുമായിരുന്നെന്നും മന്ത്രി സിടി രവി പറഞ്ഞു.

ഉത്തർ പ്രദേശിൽ ചേതൻ ചൗഹാൻ, ഉപേന്ദ്ര തിവാരി എന്നിവർക്ക് പുറമേ മന്ത്രിമാരായ രാജേന്ദ്ര പ്രതാപ് സിങ്, ധരംസിങ് സെയ്നി എന്നിവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ ഇപ്പോൾ ചികിത്സയിലാണ്. പ്രതിപക്ഷ നേതാവ് റാം ഗോവിന്ദ് ചൗധരിയും കൊറോണ പോസിറ്റീവായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.