Home State സ്വപ്‌ന സുരേഷും സന്ദീപും ബെംഗളുരുവിൽ എൻഐഎ കസ്റ്റഡിയിൽ

സ്വപ്‌ന സുരേഷും സന്ദീപും ബെംഗളുരുവിൽ എൻഐഎ കസ്റ്റഡിയിൽ

0

ബെംഗളുരു: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണകള്ളക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷും നാലാം പ്രതി സന്ദീപും. ആറു ദിവസത്തെ ഒളിവിനു ശേഷം എൻഐഎ കസ്റ്റഡിയിൽ. ബെംഗളുരുവിലെ എൻഐഎ യൂണിറ്റാണ് സ്വപ്നയെയും സന്ദീപിനെയും കസ്റ്റ‍ഡിയിലെടുത്തത്.
കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

ഇരുവരെയും ഞായറാഴ്ച കൊച്ചിയിലെ എൻഐഎ ഓഫിസിൽ എത്തിക്കുമെന്നാണ് വിവരം. കുടുംബത്തിനൊപ്പം ഒളിവിൽ പോയ സ്വപ്നയ്ക്കൊപ്പം മറ്റു ചിലരും കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

സ്വപ്നയ്ക്കൊപ്പം മകളും ഭർത്താവും ഒപ്പമുണ്ടായിരുന്നുവെന്നാണ് സൂചന. ഉച്ചയോടെ മകളുടെ ഫോൺ ഏതാനും മിനിറ്റിന് ഓൺ ആയതോടെ ലൊക്കേഷൻ സ്ഥിരീകരിക്കുകയായിരുന്നു.

ഇരുവരും ബെംഗലൂരുവിലേക്ക് കടന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. ഇരുവരുടെയും അറസ്റ്റോടെ സ്വർണ്ണക്കടത്ത് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്. കേസിൽ മുൻ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാർ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. കൊച്ചി സ്വദേശി, വിദേശത്തുള്ള ഫൈസൽ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായർ കേസിലെ നാലാം പ്രതിയാണ്. യുഎഇ കോൺസുലേറ്റ് വിലാസത്തിൽ വന്ന ഡിപ്ലോമാറ്റിക് ബാഗേജിൽ കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടിയതിനു പിന്നാലെയാണ് സ്വപ്നയും സന്ദീപും ഒളിവിൽ പോയത്. ഒന്നാം പ്രതിയും കോൺസുലേറ്റിലെ മുൻ പിആർഒയുമായ സരിത്ത് കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here