Home National പരിശീലനത്തിന് പണം കണ്ടെത്താന്‍ ബിഎംഡബ്ല്യു കാര്‍ ലേലത്തില്‍ വെച്ച് ദ്യുതി ചന്ദ്

പരിശീലനത്തിന് പണം കണ്ടെത്താന്‍ ബിഎംഡബ്ല്യു കാര്‍ ലേലത്തില്‍ വെച്ച് ദ്യുതി ചന്ദ്

0

ന്യൂഡെൽഹി: തന്റെ ബിഎംഡബ്ല്യു കാര്‍ ലേലത്തില്‍ വെച്ച് ഇന്ത്യന്‍ സ്പ്രിന്റ് താരം ദ്യുതി ചന്ദ്. പരിശീലനത്തിന് പണം കണ്ടെത്താനുള്ള വഴിയാണ് ഈ ലേലം. 2015 ബിഎംഡബ്ല്യു 3 സീരിസിലെ കാറാണ് ദ്യുതിയുടെ പക്കലുള്ളത്. 30 ലക്ഷം രൂപയായിരുന്നു വില. ‘കൊറോണയെ തുടര്‍ന്ന് എന്റെ പരിശീലനത്തിനായി സ്‌പോണ്‍സര്‍മാരെ ലഭിക്കുന്നില്ല. കൊറോണ സൃഷ്ടിച്ച പ്രയാസങ്ങളെ തുടര്‍ന്നാണ് ഇത്’ ദ്യുതി കുറിച്ചു. കാര്‍ വില്‍പ്പനക്ക് എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളില്‍ ദ്യുതിയുടെ പോസ്റ്റ് എത്തി നിമിഷങ്ങള്‍ക്കകം താരം അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

എനിക്ക് ഇപ്പോള്‍ പണത്തിന്റെ ആവശ്യമുണ്ട്. പരിശീലനത്തിനും ഡയറ്റ് നോക്കുന്നതിനും പണം കണ്ടെത്തുന്നതിനാണ് കാര്‍ വില്‍ക്കാന്‍ ആലോചിച്ചത്. ടോക്യോ ഒളിംപിക്‌സിനായാണ് താനിപ്പോള്‍ പരിശീലനം നടത്തുന്നത്. സര്‍ക്കാര്‍ വൃത്തങ്ങളെ സമീപിക്കുമ്പോള്‍ സാമ്പത്തിക ഞെരുക്കം നേരിടുന്നതായാണ് അവരും പറയുന്നത്. ഏഷ്യന്‍ ഗെയിംസില്‍ മികവ് കാണിച്ചപ്പോള്‍ ഒറീസ സിഎം നവീന്‍ പട്‌നായിക് നല്‍കിയ 3 കോടി രൂപയില്‍ നിന്നും പണമെടുത്താണ് ബിഎംഡബ്ല്യു കാര്‍ ദ്യുതി വാങ്ങിയത്. കാര്‍ വില്‍ക്കാനുണ്ടെന്നുകാട്ടി ഒഡിയ ഭാഷയിലാണ് താരം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

കാര്‍ വാങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് മെസഞ്ചറില്‍ ബന്ധപ്പെടാമെന്നും കുറിച്ചിരുന്നു. കാറിനൊപ്പം നില്‍ക്കുന്ന ചിത്രവും ഇതിനൊപ്പം ദ്യുതി പോസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here