ബെയ്ജിംഗ്: ലോകം മുഴുവൻ കൊറോണ വൈറസ് വ്യാപിപ്പിച്ച ചൈന തെക്കേ അമേരിക്കക്കെതിരേ രോഷം കൊണ്ട് രംഗത്ത്. തെക്കേ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതാണ് ചൈനയെ ചൊടിപ്പിച്ചത്. ബീജിങിലെ മത്സ്യമാര്‍ക്കറ്റില്‍ നിന്നും മത്സ്യം മുറിച്ചുനല്‍കുന്ന പലകയില്‍ കൊറോണ സാന്നിധ്യം കണ്ടെത്തുകയും അവിടെയുള്ള തൊഴിലാളികള്‍ക്ക് കൊറോണ ബാധിക്കുകയും ചെയ്തിരുന്നു. ഇറക്കുമതി ചെയ്ത ഇത്തരം സാല്‍മണ്‍ മത്സ്യത്തില്‍ നിന്നാണ് ചൈനയില്‍ വീണ്ടും ബാധയുണ്ടായതെന്നാണ് ചൈനീസ് അധികൃതരുടെ ഭാഷ്യം.
തുടര്‍ന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളില്‍ ചൈന കൊറോണ പരിശോധന തുടങ്ങി. കൊറോണ ബാധിതരായ തൊഴിലാളികളുള്ള കമ്പനികളില്‍ നിന്നുള്ള ഭക്ഷ്യ ഇറക്കുമതി ചൈന നിര്‍ത്തിവെക്കുകയും ചെയ്തു. ചെമ്മീന്‍ നിറച്ച കണ്ടെയിനറുകളുടെ കാര്യത്തിലും പാക്കിങിലും കമ്പനികള്‍ വേണ്ടത്ര ശുചിത്വം പാലിച്ചിട്ടില്ലെന്ന് ചൈനീസ് കസ്റ്റംസ് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ വിമര്‍ശിച്ചു. ഇക്വഡോറിലെ മൂന്ന് കമ്പനികളില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീന്‍ പരിശോധിച്ചപ്പോഴാണ് കൊറോണ വൈറസ് കണ്ടെത്തിയത്. ഇതോടെ ഈ മൂന്ന് കമ്പനികളില്‍ നിന്നുള്ള ഇറക്കുമതി ചൈന നിര്‍ത്തിവെച്ചിരിക്കുകയാണ്.
എന്നാല്‍ കണ്ടെയ്നറുകളില്‍ മാത്രമാണ് വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതെന്നും ചെമ്മീനില്‍ അല്ലെന്നും സംഭവം ചൈന പെരുപ്പിച്ച് കാണിക്കുകയാണെന്നും ഇക്വഡോര്‍ കമ്പനി കുറ്റപ്പെടുത്തി. ജൂലൈ മൂന്നിന് ചൈനയിലെത്തിയ ചെമ്മീന്‍ കണ്ടെയിനറിലാണ് കൊറോണ സാന്നിധ്യം കണ്ടെത്തിയത്. ഇറക്കുമതി ചെയ്ത ചെമ്മീനുകള്‍ നശിപ്പിച്ചുകളഞ്ഞു. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കി.