തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകൾ പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ ചെങ്ങമനാട് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 14), കരുമല്ലൂര്‍ (4), ശ്രീമൂലനഗരം (4), വാഴക്കുളം (19), മലയാറ്റൂര്‍-നീലേശ്വരം (13), വടക്കേക്കര (15), ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം (2, 3), പുലിയൂര്‍ (1), ആലപ്പുഴ മുന്‍സിപ്പാലിറ്റി (1), ആല (13), കോട്ടയം ജില്ലയിലെ മണര്‍ക്കാട് (8), ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി (10, 11, 14), വാത്തിക്കുടി (11, 14), വയനാട് ജില്ലയിലെ കോട്ടത്തറ (5), കണിയാമ്പറ്റ (12), പാലക്കാട് ജില്ലയിലെ കുലുക്കല്ലൂര്‍ (7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.നിലവില്‍ ആകെ 195 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 2), കടമ്പൂര്‍ (3), കടന്നപ്പള്ളി-പാണപ്പുഴ (7, 10), കൊട്ടിയൂര്‍ (11), കറുമാത്തൂര്‍ (2, 10), മാടായി (7), പാപ്പിനിശ്ശേരി (16), തില്ലങ്കേരി (10), പാലക്കാട് ജില്ലയിലെ ലക്കിടിപേരൂര്‍ (9), തച്ചമ്പാറ (5), തൃക്കടീരി (10), തിരുമിട്ടക്കോട് (8), നല്ലേപ്പിള്ളി (7), കൊടുവായൂര്‍ (13), ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സൗത്ത് (2) പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.
അതേസമയം സംസ്ഥാനത്ത് ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ്ബാധ ഇന്ന്. 488 പേർക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. 234 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവാണ് രേഖപ്പെടുത്തിയത്. 416 പേർക്കാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്.
രണ്ട് പേർ വൈറസ് ബാധ മൂലം മരണമടഞ്ഞു. തിരുവനന്തപുരത്ത് 66 കാരനായ സെയ്ഫുദ്ദീനും എറണാകുളത്ത് 79 കാരനായ പികെ ബാലകൃഷ്ണനുമാണ് മരിച്ചത്. 143 പേർ ഇന്ന് രോഗമുക്തി നേടി.
ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 18 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും ആണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 167 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 234 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 57 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 51 പേര്‍ക്കും, എറണാകുളം ജില്ലയിലെ 35 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 29 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 27 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 10 പേര്‍ക്കും, കൊല്ലം ജില്ലയിലെ 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 7 പേര്‍ക്കും, തൃശൂര്‍, കോട്ടയം ജില്ലകളിലെ 4 പേര്‍ക്ക് വിതവും, കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 4 ഡി.എസ്.സി. ജവാന്‍മാര്‍ക്കും, ആലപ്പുഴ ജില്ലയിലെ 2 ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനും, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ജില്ലയിലെ ഓരോ ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീതവും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് 143 ചികിത്സയിലായിരുന്ന പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 43 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 26 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 17 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 11 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 6 പേരുടെ വീതവും, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 3 പേരുടെയും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 3,442 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,965 പേര്‍ ഇതുവരെ കൊറോണ മുക്തി നേടി.