ദുബായ്: യുഎഇയില്‍ കൊറോണ ബാധിച്ചവരെ കണ്ടെത്താന്‍ നായ്ക്കള്‍ക്ക് പരിശീലനം നല്‍കി. കെ – 9 പോലീസ് നായ്ക്കളെയാണ് വൈറസ് സാന്നിധ്യം കണ്ടു പിടിക്കുന്നതിനു വേണ്ടി യുഎഇ പരിശീലിപ്പിച്ചെടുത്തത്. യുഎഇ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ രോഗികളുടെ വിയര്‍പ്പ് ശേഖരിച്ച് കുപ്പികളിലാക്കി അതു നായ്ക്കളെ കൊണ്ട് മണപ്പിച്ചു കൊണ്ടാണ് ഇവയെ പരിശീലിപ്പിച്ചെടുത്തത്.
ഫീല്‍ഡ് ആശുപത്രികളില്‍ ചികിത്സയിലിരിക്കുന്ന രോഗികളുടെയും, രോഗം ഇല്ലാത്തവരുടെയും വിയര്‍പ്പ് തരം തിരിച്ചാണ് ഈ പരീക്ഷണം നടത്തിയത്. പരീക്ഷണത്തില്‍ വൈറസ് ബാധിരുടെ വിയര്‍പ്പ് അടങ്ങുന്ന സാമ്പിളുകള്‍ നായ്ക്കള്‍ക്ക് പ്രത്യേകം തരം തിരിച്ചറിയാനായി. എയര്‍പോര്‍ട്ട്, ഷോപ്പിങ് മാളുകള്‍, മറ്റു തിരക്കേറിയ സ്ഥലങ്ങളിലെല്ലാം ഉള്ള രോഗ ബാധിതരായ ആളുകളെ പരിശീലനം ലഭിച്ച നായ്ക്കള്‍ വഴി കണ്ടെത്താനാകുമെന്ന് അധികൃതര്‍ പറഞ്ഞു.
ഇതിന്റെ ട്രയല്‍ ടെസ്റ്റുകള്‍ വിയകരമായി പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. കെ – 9 പോലീസ് നായ്ക്കളെയും അവരുടെ പരിശീലകരെയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷമാണ് യുഎഇയിലെ നിരവധി പ്രദേശങ്ങളിലെ സന്നദ്ധ പ്രവര്‍ത്തകരില്‍ ഇതിന്റെ പരീക്ഷണം നടത്തിയതെന്ന് യുഎഇ മന്ത്രാലയം അറിയിച്ചു.