തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുളള കൊറോണ വ്യാപനം വര്‍ധിക്കുന്നത് ആശങ്ക പരത്തുന്നു. ജൂണ്‍ പകുതിയില്‍ 9.63 ശതമാനമായിരുന്നു സമ്പര്‍ക്കത്തിലൂടെയുളള കൊറോണ വ്യാപനം. ജൂണ്‍ 27ന് ഇത് 5.11 ശതമാനമായി താഴ്ന്നു. ജൂണ്‍ 30ന് നേരിയ വര്‍ധനയോടെ 6.16 ശതമാനമായി ഉയര്‍ന്നു. ജൂലൈ ഒന്‍പതോടെ സമ്പര്‍ക്കത്തിലൂടെയുളള കൊറോണ കേസുകള്‍ 20.64 ശതമാനമായി ഉയര്‍ന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമ്പര്‍ക്കത്തിലൂടെയുളള രോഗവ്യാപനം വര്‍ധിച്ചുവരികയാണ്. ഇന്ന് മാത്രം 204 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഏറ്റവും ഉയര്‍ന്ന സമ്പര്‍ക്ക കണക്കാണിത്. ഇന്ന് സംസ്ഥാനത്ത് 416 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 112 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.