കെഎംഎംഎല്ലിലെ ജീവനക്കാർക്ക് കൊറോണ; 104 ജീവനക്കാർ നിരീക്ഷണത്തിൽ പോയി

കൊല്ലം: പൊതുമേഖലാ സ്ഥാപനമായ കൊല്ലത്തെ കെഎംഎംഎല്ലിലെ ജീവനക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു. കെഎംഎംഎല്ലിലെ 104 ജീവനക്കാർ നിരീക്ഷണത്തിൽ പോയി. ഇവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ച് തുടങ്ങി.

ജീവനക്കാർക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തോട്ടപ്പള്ളിയിൽ നിന്ന് കരിമണൽ കൊണ്ടുപോകുന്നത് താത്കാലികമായി നിർത്തി വെയ്ക്കാൻ ആലപ്പുഴ ജില്ലാ കലക്ടർ നിർദ്ദേശം നൽകി. എന്നാൽ സ്‍പിൽവേയിൽ നിന്നുള്ള മണൽ നീക്കം തുടരും.

കെഎംഎംഎല്ലിലേക്ക് കരിമണൽ കൊണ്ടുപോകുന്നത് നിർത്തിയതോടെ സമരം താത്കാലികമായി അവസാനിപ്പിച്ചതായി ജനകീയ സമിതി പറഞ്ഞു.