കുട്ടനാട്ടിൽ കുഴഞ്ഞു വീണു മരിച്ചയാൾക്ക് കൊറോണ സ്ഥിരീകരിച്ചു ; ഉറവിടം വ്യക്തമല്ല

ആലപ്പുഴ: കുട്ടനാട്ടിൽ കുഴഞ്ഞു വീണു മരിച്ചയാൾക്ക് കൊറോണ സ്ഥിരീകരിച്ചു. പുളിങ്കുന്ന് കണ്ണാടി സ്വദേശി ബാബു (52) വിനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാൾ മരിച്ചത്. പിസിആ‌ർ ടെസ്റ്റിലാണ് ഫലം പോസിറ്റിവായത്.

കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്ന ബാബു നിരവധിപ്പേരുമായി സംമ്പർക്കം പുലർത്തിയിരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തി. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നത് വ്യക്തമായിട്ടില്ല.

ഉറവിടം വ്യക്തമാകാത്ത സാഹചര്യത്തിൽ പ്രദേശത്ത് ആശങ്ക നിലനിൽക്കുകയാണ്. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആലപ്പുഴയിൽ തീര മേഖലയിൽ മത്സ്യബന്ധനവും വിൽപ്പനയും നിരോധിച്ചിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളികളുടെ രോഗ ഉറവിടം കണ്ടെത്താൻ കഴിയാത്തതിനാലാണിത്. രോഗ വ്യാപനം തടയുക കൂടി ലക്ഷ്യമിട്ടാണ് നിരോധനം. ഇന്ന് മുതൽ ജൂലൈ 16 വരെയാണ് നിരോധനം.