Home Covid-19 കൊറോണയുടെ ഉറവിടം കണ്ടെത്താൻ ലോകാരോഗ്യ സംഘടനയ്ക്ക് രാജ്യത്ത് പ്രവേശിക്കാം ; ചൈന അനുവാദം നല്‍കി

കൊറോണയുടെ ഉറവിടം കണ്ടെത്താൻ ലോകാരോഗ്യ സംഘടനയ്ക്ക് രാജ്യത്ത് പ്രവേശിക്കാം ; ചൈന അനുവാദം നല്‍കി

0

ബീയജിംങ്; ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘത്തിന് കൊറോണ വൈറസിന്‍റെ ഉറവിടം എവിടെ നിന്ന് എന്ന് കണ്ടെത്താന്‍ രാജ്യത്ത് പ്രവേശിക്കാമെന്ന് ചൈന. ലോകാരോഗ്യ സംഘടനയില്‍ നിന്നു പിന്‍മാറിയ അമേരിക്കന്‍ തീരുമാനം ഉയര്‍ത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ചൈനീസ് നീക്കം എന്നാണ് പാശ്ചത്യ മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് പറയുന്നത്. അതേ സമയം ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്‍മാറിയ അമേരിക്കന്‍ നീക്കത്തെ ചൈന അപലപിച്ചു. ലോകാരോഗ്യ സംഘടനയില്‍ നിന്നും അമേരിക്ക പിന്‍മാറി മണിക്കൂറുകള്‍ക്കുള്ളിലാണ് ചൈനീസ് തീരുമാനം.

ലോകാരോഗ്യ സംഘടനയെ പുകഴ്ത്തിയ ചൈനീസ് വക്താവ് ലോകത്തിലെ പൊതുജനാരോഗ്യ രംഗത്ത് ഇപ്പോള്‍ നിലവിലുള്ള കെട്ടുറപ്പും പ്രഫഷണലിസവും ഉള്ള ഏക സംവിധാനം ലോകാരോഗ്യ സംഘടനയാണ് എന്നും അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് ആദ്യം പ്രത്യക്ഷപ്പെട്ട മധ്യ ചൈനയിലെ വുഹാന്‍ നഗരത്തിലടക്കം പരിശോധനയ്ക്കും പരീക്ഷണത്തിനുമാണ് ചൈന അനുമതി നല്‍കിയിരിക്കുന്നത്.

ട്രംപ് ഭരണകൂടത്തിന്‍റെ നീക്കം അന്താരാഷ്ട്രതലത്തിലെ മഹാമാരിക്കെതിരായ നീക്കങ്ങളെ പിന്നോട്ടടിക്കുമെന്നും, ഇപ്പോള്‍ ആഗോള സമൂഹം ലോകാരോഗ്യ സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിക്കേണ്ട സമയമാണെന്നും ചൈനീസ് വിദേശ കാര്യ വക്താവ് സാലോ ലീജിയന്‍ ബീയജിംഗില്‍ അറിയിച്ചു. അതേ സമയം ബുധനാഴ്ചയാണ് ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക പുറത്തേക്ക് എന്നത് പ്രഖ്യാപിച്ചത്. തീരുമാനം ഔദ്യോഗികമായി വൈറ്റ് ഹൗസ് ഐക്യരാഷ്‍ട്ര സഭ സെക്രട്ടറി ജനറലിനെ അറിയിച്ചു. ഒരു രാജ്യത്തിന് പുറത്തുപോകാനുള്ള തീരുമാനം ഒരു വർഷം മുൻപ് അറിയിക്കണമെന്നാണ് ചട്ടം. അതിനാൽ അടുത്ത വർഷം ജൂലൈ 6 മുതൽ തീരുമാനം പ്രാബല്യത്തിലാകും.

LEAVE A REPLY

Please enter your comment!
Please enter your name here