Home State ജീവനക്കാർക്ക് കൊറോണ; പൊന്നാനി ട്രഷറി, തിരൂരങ്ങാടി നഗരസഭ അടച്ചു

ജീവനക്കാർക്ക് കൊറോണ; പൊന്നാനി ട്രഷറി, തിരൂരങ്ങാടി നഗരസഭ അടച്ചു

0

മലപ്പുറം: പൊന്നാനി ട്രഷറി അടച്ചു. സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചതോടെയാണ് പൊന്നാനി ട്രഷറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്ക്, താനൂര്‍ നഗരസഭ, എടക്കര ഗ്രാമപഞ്ചായത്തില്‍ 3,4,5 വാര്‍ഡുകള്‍, വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ 21 ാം വാര്‍ഡുകളില്‍ ജില്ലാഭരണകൂടം കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

തിരൂരങ്ങാടി നഗരസഭ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. ഇതേടെ നഗരസഭ ഓഫീസ് അടച്ചു. ശുചീകരണ തൊഴിലാളിയായ ജീവനക്കാരന് ഇന്നാണ് കൊറോണ സ്ഥിരീകരിച്ചത്.

അതേസമയം, കോഴിക്കോട് കല്ലായിയില്‍ അഞ്ചുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കല്ലായിയില്‍ കൊറോണ ബാധിച്ച ഗര്‍ഭിണിയായ യുവതിയുടെ അഞ്ച് ബന്ധുക്കള്‍ക്കാണ് സ്ഥിരീകരിച്ചത്.

ഗര്‍ഭിണിക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ജീവനക്കാരെ ക്വാറന്റൈനിലാക്കിയിരുന്നു. ഒരു ഡോക്ടറെയും മൂന്നു നഴ്‌സുമാരെയുമാണ് ക്വാറന്റൈനിലാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here