കുവൈറ്റ് : കൊറോണ ബാധിച്ച് കുവൈറ്റിൽ ചികിൽസയിലായിരുന്ന കോട്ടയം സ്വദേശി മരിച്ചു.
കോട്ടയം കങ്ങഴ പത്തനാട് മാക്കൽ സെയ്ദ് മുഹമ്മദ് റാവുത്തറുടെ മകൻ ഷാഹുൽ ഹമീദ് (62) ആണ് മരിച്ചത്. കൊറോണ ബാധയെ തുടർന്ന് അദാൻ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു ഷാഹുൽ ഹമീദ്. ദീർഘകാലമായി കുവൈറ്റിൽ ജോലിചെയ്തുവരികയായിരുന്നു.ഭാര്യ: സീന, മക്കൾ: ഷാൻ ഷാഹുൽ, ഷംന ഷാഹുൽ. സംസ്ക്കാരം കൊറോണ പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ.
കുവൈറ്റിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 379 ആയി. 501 സ്വദേശികൾ അടക്കം 762 പേർക്ക് ഇന്നു രോഗ ബാധ സ്ഥിരീകരിച്ചു. ആകെ 52007 പേർക്കാണ് കൊറോണ വൈറസ് ബാധയേറ്റത്. ഇതിൽ 42108 പേർ രോഗവിമുക്തരായി. ആകെ 9520 പേരാണ് ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 161 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.