Home Local News മോഷണശ്രമത്തിനിടെ വീട്ടുകാർ ഉണർന്നു; ഉടുമുണ്ട് ഉരിഞ്ഞ് തല മൂടി കള്ളൻ കടന്നു

മോഷണശ്രമത്തിനിടെ വീട്ടുകാർ ഉണർന്നു; ഉടുമുണ്ട് ഉരിഞ്ഞ് തല മൂടി കള്ളൻ കടന്നു

0

കോട്ടയം: മോഷണശ്രമത്തിനിടെ വീട്ടുകാർ ഉണർന്നത് രക്ഷയായി. വീട്ടുകാർ ഉണർന്നു എന്ന് മനസിലായതോടെ മോഷ്ടാവ് മോഷണശ്രമം ഉപേക്ഷിച്ച് കടന്നു കളഞ്ഞു. മുഖം തിരിച്ചറിയാതിരിക്കാൻ ഉടുമുണ്ട് ഉരിഞ്ഞ് തല മൂടിപ്പുതച്ചാണ് കടന്നു കളഞ്ഞത്.

കോട്ടയം പൊൻകുന്നം ഇളങ്ങുളം രണ്ടാം തോട് ഉപാസനയിൽ സാബുവിന്റെ വീട്ടിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. വീട്ടുകാർ ഉണർന്നതോടെ നിരാശനായി കള്ളൻ മടങ്ങുന്ന ദൃശ്യമാണ് വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞത്. വീടിന്റെ ടെറസിലേക്കുള്ള പടി കയറിപ്പോയ കള്ളൻ 5 മിനിറ്റിനകം മടങ്ങി വരുന്ന ദൃശ്യമാണ് സിസിടിവിയിൽ പതിഞ്ഞത്.

റൂഫ് ചെയ്ത മുകൾ നിലയിൽ കയറിയാൽ വീടിനകത്ത് കടക്കാമെന്ന ധാരണയിലാണ് കയറിയത്. തിരിച്ച് ഇറങ്ങി വന്ന ഇയാൾ മുറിയുടെ തുറന്നു കിടന്ന ജനലിലൂടെ നിരീക്ഷിക്കുമ്പോൾ വീടിന് ഉള്ളിൽ നിന്ന് നായയുടെ കുര ഉയർന്നു. വീട്ടുകാർ ഉണർന്നതോടെ ഉടുമുണ്ടുരിഞ്ഞ് തല മൂടിപ്പുതച്ച് സ്ഥലം കാലിയാക്കി. പൊലീസ് എത്തി പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here